പ്രതിസന്ധികളിൽ കരംപിടിക്കാൻ സോഷ്യൽ വർക്കറുടെ കരുതൽ നിർണായകം : മോൻസ് ജോസഫ് MLA

spot_img

Date:

ചേർപ്പുങ്കൽ : പ്രതിസന്ധികളിൽ കരംപിടിക്കാൻ സോഷ്യൽ വർക്കറുടെ കരുതൽ നിർണായകമാണെന്ന് മോൻസ് ജോസഫ് MLA പറഞ്ഞു . കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും BVM ഹോളിക്രോസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ BVM ഹോളിക്രോസ് കോളേജിൽ നടന്ന സംസ്ഥാനതല സോഷ്യൽ വർക്ക് ദിനാചരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ .

സംസ്ഥാനതല സോഷ്യൽ വർക്ക് ദിനാചരണം

KAPS ജനറൽ സെക്രട്ടറി ഡോ . ഐപ്പ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി വി എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്ററ്യൻ മുഖ്യസന്ദേശം നൽകി. സോഷ്യൽ വർക്ക് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ചെറിയാൻ പി കുര്യൻ സോഷ്യൽ വർക്ക് ദിന സന്ദേശവും ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ ജലദിന സന്ദേശവും നൽകി.

KAPS ജനറൽ സെക്രട്ടറി ഡോ . ഐപ്പ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി വി എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്ററ്യൻ മുഖ്യസന്ദേശം നൽകി. സോഷ്യൽ വർക്ക് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ചെറിയാൻ പി കുര്യൻ സോഷ്യൽ വർക്ക് ദിന സന്ദേശവും ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ ജലദിന സന്ദേശവും നൽകി.

KAPS ഭാരവാഹികളായ , മീര ഹരികൃഷ്ണൻ, സജോ ജോയി, ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, KAPS സ്റ്റുഡന്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ഗ്രീഷ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, കുടുംബശ്രീ ജില്ലാ മാനേജർ പ്രശാന്ത് ശിവൻ, സിജു തോമസ്, എന്നിവർ വിഷയാവതരണം നടത്തി . KAPS സ്‌കിൽസ് അക്കാദമി സംസ്ഥാന കോർഡിനേറ്റർ അഭിലാഷ് ജോസഫ് സെമിനാർ നയിച്ചു .

പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് കോട്ടയം റവന്യൂ ഡിപ്പാർട്മെന്റിലെ പ്രശാന്ത് എസ് , കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് സോഷ്യൽ വർക്കർ അനൂപ് പി ജെ , വനിതാ ശിശു വികസന വകുപ്പിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ റാണി പി ഏലിയാസ് എന്നിവർ പുരസ്‌കാരത്തിന് അർഹരായി. കൂടാതെ അക്കാദമിക് മേഖലയിലെ മികവിന് അഭിനയ ദേവ്, സുബി വർഗീസ്, റിനി തോമസ്, ടോംസി മാത്യു, അഖില ശെൽവൻ ജെ എസ്, കൃഷ്ണകുമാരി ആർ, ബെർലിൻ പോൾ, കിഷോർ എബ്രഹാം എന്നിവർ പുരസ്‌കാരം നേടി.

കേരളത്തിലെ വിവിധ സോഷ്യൽ വർക്ക് കോളേജിലെ വിദ്യാർഥികൾ , അധ്യാപകർ , പ്രാക്റ്റീഷണേഴ്‌സ് തുടങ്ങി 500 ആളുകളുടെ പങ്കാളിത്തം സംസ്ഥാനതല സോഷ്യൽ വർക്ക് ദിനാചരണം കൂടുതൽ ശ്രദ്ധേയമാക്കി .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related