ബഫർ സോൺ : സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

Date:

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്‍റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാൻ ഇരിക്കേ പരാതിയിലെ പരിശോധനക്ക് അധികം ദിവസം ഇല്ല. വ്യക്തിഗത സർവേ നമ്പർ വിവരങ്ങൾ ഭൂപടത്തിൽ ഉണ്ടാകും. ഈ ഭൂപടം കൂടി വരുമ്പോൾ ആശയ കുഴപ്പം കൂടുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഒരു സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർ സോണിന് അകത്തും ചിലത് പുറത്തുമാണ്

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...