ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാന കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കയിലെ അയോവ സംസ്ഥാനത്തെ കത്തോലിക്കാ സഭ.
ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് കണ്ടെത്താനാകുന്ന ഘട്ടം മുതല്‍ ഗർഭസ്ഥജീവനെ സംരക്ഷിക്കുവാന്‍ അനുശാസിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന സൂചന നല്‍കുന്നതാണ് ജൂൺ 28-ന് പുറപ്പെടുവിച്ച കോടതി വിധി. വിധിയെ അഭിനന്ദിച്ചുകൊണ്ട് അയോവയിലെ ബിഷപ്പുമാർ രംഗത്തെത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പൊതുനന്മയുടെയും മാനുഷികതയുടെയും പ്രശ്നമാണെന്നും മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും നിയമങ്ങളിൽ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു.
2023-ൽ പാസാക്കിയ ഹൃദയമിടിപ്പ് ബില്‍ സംസ്ഥാന ജില്ലാ കോടതി തടഞ്ഞിരിന്നു. ഭ്രൂണഹത്യയ്ക്കു അനാവശ്യ തടസം സൃഷ്ടിക്കുന്നതിനാല്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരിന്നു ജില്ലാ കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉന്നത കോടതി വിധിക്കുകയായിരിന്നു. ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിന് ഹൃദയമിടിപ്പ് ആരംഭിക്കുമ്പോള്‍ അജാത ജീവനെ സംരക്ഷിക്കാനുള്ള സംസ്ഥാനത്തിൻ്റെ നിയമപരമായ താൽപര്യത്തിന് അനുകൂലമായ നിഗമനത്തില്‍ എത്തിയെന്ന് സ്റ്റേറ്റ് ജസ്റ്റിസ് മാത്യു മക്ഡെർമോട്ട് വിധിയില്‍ കുറിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision