സാഹോദര്യ സന്ദേശം ഉണർത്തി റോം രൂപത

Date:

മെയ് മാസം 20,21 തീയതികളിൽ റോം രൂപതയിലെ വിവിധ ഇടവകകളിൽ വ്യത്യസ്തരാജ്യക്കാരോടൊന്നിച്ച് ദിവ്യബലിയർപ്പിക്കുകയും,ഉച്ചഭക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്നു

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, വ്യത്യസ്ത ഭാഷക്കാരും, സംസ്കാരമുള്ളവരുമായി ഏറെ ആളുകൾ ജീവിക്കുന്ന സ്ഥലമാണ്  റോമാ നഗരം. റോം രൂപതയുടെ ദേവാലയങ്ങളിൽ ഞായറാഴ്ചകളിൽ ഇപ്രകാരം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്ക് അവരുടെ മാതൃഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും രൂപത ചെയ്തു കൊടുക്കുന്നുണ്ട്. വ്യത്യസ്തമായ ഈ പാരമ്പര്യങ്ങളെ അടുത്തറിയുന്നതിനും, അവയെ കൂടുതൽ വിലമതിക്കുന്നതിനുമായി റോം രൂപതയിലുള വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് മെയ് മാസം 20,21 തീയതികളിൽ ഇടവക തലങ്ങളിൽ കൊണ്ടാടുന്ന ഈ ജനകീയ ആഘോഷം.

“എല്ലാവരും സഹോദരങ്ങൾ’ എന്ന ചാക്രിക ലേഖനത്തിൽ  ഫ്രാൻസിസ് പാപ്പഎടുത്തു പറയുന്നത് പോലെ  ഓരോ വ്യക്തിയെയും തിരിച്ചറിയാനും വിലമതിക്കാനും സ്നേഹിക്കാനും അനുവദിക്കുന്ന ഒരു സാഹോദര്യത്തിനായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എടുത്ത സുവിശേഷപരമായ ആവശ്യകതയെ സാഹോദര്യത്തിന്റെ ഈ കൂട്ടായ്മ ആഘോഷം  എടുത്തുകാണിക്കുന്നു. സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ തേടി, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും വരുന്ന പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ സ്വീകരിക്കുന്ന റോമിലെ ജനതയ്ക്ക് ഈ ആഘോഷവും വിലപ്പെട്ടതാണെന്ന് രൂപതാ പ്രതിനിധിയായ  ബിഷപ്പ് റിക്കാർഡോ ലാംബ എടുത്തു പറയുന്നു.

ഇടവകകളിൽ നടക്കുന്ന ആഘോഷങ്ങളിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിരവധിയായ മെത്രാന്മാരും, വൈദികരും പങ്കെടുക്കുമെന്നും വാർത്താകുറിപ്പിൽ അറിയിക്കുന്നു. ആരാധനക്രമ ആഘോഷങ്ങൾക്ക് പുറമെ വ്യത്യസ്ത രാഷ്ട്രങ്ങളുടെ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്‌നേഹവിരുന്നും ഈ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എക്സൈസിന്റെ കഞ്ചാവ് വേട്ട :.ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോട്ടയം :യുവാക്കൾക്കും കൗമാരക്കാർക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലൂടെ...

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....