കെ എസ് ആർ ടി സിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം. പാലോട് – പേരയം റൂട്ടിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിയപ്പോൾ സിഗ്നൽ കാണിച്ചതാണ് പ്രശ്ന കാരണം.
മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറാണെന്നും ആരോപിച്ച് ജയപ്രകാശ് കുടുംബസമേതം കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഡിപ്പോയിൽ പായ വിരിച്ച് ഉപവാസം അനുഷ്ടിച്ചാണ് പ്രതിഷേധം.