വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. മറ്റൊരു പശുവിനെ കടിച്ച് പരിക്കേൽപ്പിച്ചു. കിളിയാൻകട്ടയിൽ ശശീന്ദ്രന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പോൾ എന്ന വനംവാച്ചർ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്.