-റവ ഡോ. ജോസ് പുതിയേടത്ത് കൊച്ചി : കോവിഡ് വൈറസിനെ നേരിടാൻ ” ബ്രേക്ക് ദ ചെയിൻ ” നടപ്പാക്കിയ പോലെ മയക്കുമരുന്നു പകർച്ചയെ നേരിടാനും കണ്ണി മുറിക്കാനും സത്വര നടപടികൾ സ്വീകരിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ റവ.ഡോ.ജോസ് പുതിയേടത്ത് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംഘടിപ്പിച്ച ആഗോള ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മയക്കുമരുന്നുകൾ മാറിയിട്ടുണ്ട്. ഭരണ സംവിധാനങ്ങൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും കൈകോർക്കണം : നമ്മുടെ പാഠ്യപദ്ധതിയിലും ലഹരി വിരുദ്ധ പാഠങ്ങൾ ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ.ആന്റണി മഠത്തുംപടി അധ്യക്ഷനായിരുന്നു. അതിരൂപതാ ഡയറക്ടർ ഫാ.ജോർജ് നേരേ വീട്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ സെമിനാർ നയിച്ചു. ഹെഡ് മാസ്റ്റർ പി.ജെ .ബെന്നി, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ,എം.പി. ജോസി, സി : ജോൺ കുട്ടി, ശോശാമ്മ തോമസ്, കെ വി ജോണി ,സുഭാഷ് ജോർജ് , സാബു ആന്റണി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരിയൂസ, സിസ്റ്റർ ആൻസില, സിസ്റ്റർ ലീമ റോസ് , ചെറിയാൻ മുണ്ടാടൻ, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി, ഡേവീസ് ചക്കാല ക്കൽ, കെ.വി ഷാ, ജൂഡ് ഗ്ലിൻസൺ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ മാറ്റർ : കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപത ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഗോള ലഹരി വിരുദ്ധ ദിനാചരണം വികാർ ജനറാൾ റവ ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്യുന്നു. ശോശാമ്മ തോമസ് , സിസ്റ്റർ റോസ്മിൻ, അഡ്വ ചാർളി പോൾ, ഫാ.ആന്റണി മഠത്തുംപടി, ഷൈബി പാപ്പച്ചൻ , ഫാ.ജോർജ് നേരേ വീട്ടിൽ, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ മരിയൂസ, സിസ്റ്റർ ആൻസില എന്നിവർ സമീപം
ലഹരിക്കെതിരെ “ബ്രേക്ക് ദ ചെയിൻ ” നടപ്പാക്കണം
Date: