ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡൻറ് പങ്കെടുക്കും.
ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രസീൽ പ്രസിഡൻറ് ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം ആരോഗ്യം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യാ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കിയേക്കും.
ബ്രസീൽ പ്രസിഡന്റിന് പ്രധാനമന്ത്രി വിരുന്ന് ഒരുക്കും. ലുല ഡ സിൽവയ്ക്കൊപ്പം 14 മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും ഇന്ത്യയിൽ എത്തും.












