മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയെ കുറിച്ച് , തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസിന്റെ ആരോപണങ്ങൾ ശരിവച്ച് കണക്കുകൾ. കെ സോട്ടോ പദ്ധതി രൂപീകരിച്ച ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ
ഇതുവരെ സ്ഥിരീകരിച്ചത് 389 മസ്തിഷ്ക മരണങ്ങളാണ്. ഈ വർഷം സ്ഥിരീകരിച്ച 11 മസ്തിഷ്ക മരണങ്ങളിൽ പത്തെണ്ണവും സ്വകാര്യ ആശുപത്രികളിലാണ്. 389 മസ്തിഷ്ക മരണങ്ങളില്‍ 251 എണ്ണവും കെ സോട്ടോ രൂപീകരിച്ച് കഴിഞ്ഞുള്ള അഞ്ച് വര്‍ഷ കാലയളവിലാണ് നടന്നത്. ഇതിന്
ശേഷം എട്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 138 മസ്തിഷ്ക മരണങ്ങള് മാത്രമാണ് സ്ഥിരീകരിച്ചത്. മസ്തിഷ്ക മരണങ്ങള് സ്ഥിരീകരിക്കുന്നതില്‍ വലിയ കുറവുണ്ടായതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികളിലാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന്റെ എണ്ണം വർധിച്ചതായും ഈ കണക്കുകൾ പറയുന്നു.













