സ്വാതന്ത്ര്യ സമരസേനാനിയും ഇ എം എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും എംപിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് മകൻ മുഷ്‌താഖ് രചിച്ച കടൽ പോലൊരാൾ എന്ന പുസ്തകം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുൻ എംപി എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു. ജനങ്ങൾക്കിടയിൽ ജീവിച്ച ഇമ്പിച്ചിബാവ വരുംതലമുറയ്ക്ക് പഠിക്കുവാനും അറിയുവാനും മാതൃകയാക്കുന്നതിനും പറ്റിയ വ്യക്തിത്വമാണെന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും എം പി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. നിയമസംഭാംഗമായിരിക്കെ മരണപ്പെട്ടയാളാണ് ഇമ്പിച്ചിബാവയെന്ന് സ്പീക്കർ അനുസ്മരിച്ചു. മലബാറിലെ തൊഴിലില്ലാത്ത നിരവധിപേർക്ക് തൊഴിൽ നൽകിയ ഇമ്പിച്ചിബാവ ഒരാൾക്കുമാത്രം തൊഴിൽ നൽകാൻ തയ്യാറായില്ലെന്നും അന്നത്തെ ആ ചെറുപ്പക്കാരനാണ് ഇന്ന് എംഎൽഎയായി വേദിയിലിരിക്കുന്ന നന്ദകുമാറെന്നും എ വിജയരാഘവൻ സ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഏതെങ്കിലുമൊരു ജോലിയിൽ തളച്ചിടേണ്ട വ്യക്തിയല്ലെന്നും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ വലിയ സംഭാവനകൾ നല്കാനാവുന്ന വ്യക്തിയാണെന്നും തിരിച്ചറിയാനുള്ള ഉൾക്കാഴ്ച ഇമ്പിച്ചിബാവയ്ക്കുണ്ടായിരുന്നു എന്നും വിജയരാഘവൻ പറഞ്ഞു.
ചടങ്ങിൽ പി നന്ദകുമാർ എംഎൽഎയും പങ്കെടുത്തു.
ഈ പുസ്തകം ഒരു മകന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മക്കുറില്ലെന്നും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ അന്വേഷിക്കുന്ന ചരിത്ര വിദ്യാർത്ഥിയുടെ കണ്ണിലൂടെയാണ് പുസ്തകം രചിച്ചതെന്നും മുഷ്താഖ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചരിത്രം തിരുത്തപ്പെടുന്ന കാലത്ത്, അറിയുന്ന ചരിത്രം എല്ലാവർക്കുമായി പകരണമെന്നതാണ് ഈ പുസ്തകത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ.