ഏറ്റുമാനൂർ: കഥാകൃത്ത് ടി .എ .മണി തൃക്കോതമംഗലത്തിന്റെ
‘ദംശനം’ ‘പൊന്മാനും കുട്ടിയും ‘ എന്ന പുസ്തകങ്ങളുടെ പ്രകാശനവും സാംസ്കാരിക സംഗമവും ഒക്ടോബർ 13 ഞായറാഴ്ച 3 30ന് ഏറ്റുമാനൂർഎസ് എം എസ് എം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാംസ്കാരിക സംഗമത്തിന്റെ ഉദ്ഘാടനവും ദംശനം പുസ്തകപ്രകാശനവും കെ ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.
നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് പുസ്തകം സ്വീകരിക്കും.
‘പൊന്മാനും കുട്ടിയും ‘ എന്ന പുസ്തകം കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻപ്രസന്നൻ ആനിക്കാട് 2024ലെ ഗുരുരത്ന പുരസ്കാര ജേതാവ് ചാക്കോച്ചൻ ജെ മെതിക്കളത്തിന് നൽകി പ്രകാശനം ചെയ്യും.സംഘാടകസമിതി ചെയർമാൻ എം കെ സുഗതൻ അധ്യക്ഷത വഹിക്കും.
ടിപി മോഹൻദാസ് പ്രൊഫ.എൻ.രഘുദേവ് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തും.
നഗരസഭ പ്രതിപക്ഷ നേതാവ് ഇഎസ് ബിജു ,
സിബി ചിറയിൽ,സുനിത ബിനീഷ്,ബിജു കൂമ്പിക്കൻ തുടങ്ങിയവർ പ്രസംഗിക്കും.
ടി.എ. മണി,എം കെ സുഗതൻ,ചന്ദ്രബാബു ആലക്കൽ,
കെ ആർ സതീഷ് കുമാർ,ഇ.ജെ. ജോളി എട്ടുപറ, സജി മുണ്ടയ്ക്കൽ, ഹരീഷ് ബാബു
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision