കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 3.23നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഭീഷണി ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്.
മെഡിക്കല്‍ കോളജിലെ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് വച്ചു എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തി. സന്ദേശത്തില്‍ പറഞ്ഞത് പ്രകാരം അത്യാഹിത വിഭാഗത്തിലും പാര്‍ക്കിംഗ് ഏരിയയിലുമാണ്
വിശദമായ പരിശോധന നടന്നത്. മുഹമ്മദ് വിക്രം രാജ്ഗുരു എന്ന ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്. ഉച്ചയ്ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിക്കണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്.












