ദുർഗകാമിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കൾ തീരുമാനമെടുക്കും.
ഡാനൺ എന്ന അപൂർവ ജനിതക രോഗത്തെ തുടർന്നാണ് ദുർഗ എറണാകുളം ജനറൽ ആശുപത്രിയിൽ ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ഡാനൺ ഡിസീസ് എന്ന അപൂർവ ജനിതക രോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 22നാണ് നേപ്പൾ സ്വദേശിനി ദുർഗ കാമിയുടെ ഹൃദയം മാറ്റിവെച്ചത്.
തുടർന്ന് 31 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുർഗ. ഇന്നലെ വൈകീട്ട് 4 മണിയോടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും ഹൃദസസ്തംഭനമുണ്ടാകുകയുമായിരുന്നു.അടിയന്തിര ചികിത്സ നൽകിയെങ്കിലും തുടർച്ചയായി ഹൃദസസ്തംഭനമുണ്ടായി.













