ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ്, റെഡ് റിബ്ബൺ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ്, പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു.
“രക്തം നൽകു, പ്ലാസ്മ നൽകു , ജീവൻ പങ്ക് വയ്ക്കു പതിവായി” എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക രക്തദാന ദിനം മുന്നോട്ട് വെയ്ക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം അധ്യാപകർ, എൻ.എസ്.എസ്. വോളണ്ടിയേഴ്സ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ , മരിയൻ മെഡിക്കൽ സെൻ്ററിൽ രക്തദാനം നിർവ്വഹിച്ചു. ബി. വി. എം ഹോളി ക്രോസ്സ് കോളേജ് പ്രിൻസിപ്പൽ Rev. Dr. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഡിപ്പാർട്മെന്റ് മേധാവി ദീപാ ബാബു, അധ്യാപകരായ സജോ ജോയ്, ജിബിൻ അലക്സ്, ഹോസ്പിറ്റൽ പി.ആർ.ഓ . വിഷ്ണു മുരളീധരൻ, സി. പ്രിൻസി, സി. മരീനാ, എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision