ഏറ്റുമാനൂർ: തെള്ളകം സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിൽ കെ സി വൈ എം യൂണിറ്റിന്റേയും ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെയും യൂത്ത് എംപവർമെന്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റേയും സഹകരണത്തോടെ പള്ളി അങ്കണത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണയവും ശ്രദ്ധേയമായി. പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ സന്ദേശമായി മാറി ഈ പരിപാടി.
വികാരി ഫാ അജി ചെറുകാകാംചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജിസ്റ്റ് ഡോക്ടർ ഫ്രെട്രിക് പോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ജനമൈത്രി പോലീസ് സി ആർ ഓ എസ് ഐ ഷാജിമോൻ എ റ്റി മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി.
ഏറ്റുമാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോൺ പാറപ്പുറം, സെക്രട്ടറി സെബാസ്റ്റ്യൻ മർക്കോസ്, ബ്ര. ജിസ്സ് കപ്പൂച്ചിയൻ, കെ സി വൈ എം പ്രസിഡന്റ് ജീവൻ മാത്യൂസ്, സെക്രട്ടറി ജഷിൻ ജോയ്, അഞ്ചു സജി, അലീനാ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പ് നയിച്ചത് ലയൺസ് – എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയം ആണ് . ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു. പങ്കെടുത്ത മിക്കവരുടേയും ആദ്യത്തെ രക്തദാനമായിരുന്നു എന്നതും ശ്രദ്ധേയമായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision