ഒരിക്കല്‍ രാമപുരം ഫൊറോന പള്ളി മൈതാനത്തുണ്ടായിരുന്ന തേങ്ങാ അട്ടിയിൽ അന്യനാട്ടുകാരനും കാൻസർ രോഗിയുമായ ഒരു യാചകൻ വന്നു കിടപ്പിലായി. പഴുത്ത് വ്രണമായ മുഖത്തിന്റെ ഒരു വശം മുഴുവൻ പുഴുക്കള്‍ തിന്നുതീർത്തിരുന്നു. ദുർഗന്ധത്താൽ അങ്ങോട്ടൊന്ന് എത്തി നോക്കാൻപോലും ആളുകൾ തയാറായില്ല. വിവരം രാമപുരം പള്ളിയിൽ താമസിച്ചിരുന്ന കുഞ്ഞച്ചന്റെ ചെവിയിലുമെത്തി. കുഞ്ഞച്ചൻ രാത്രിയിൽ തന്നെ ആ രോഗിയുടെ അടുത്തെത്തി ശുശ്രൂഷിക്കുകയും പള്ളിമുറിയിൽനിന്ന് പാലും റൊട്ടിയുമെടുത്ത് അയാൾക്ക് കൊടുക്കുകയും ആ രോഗിയെ ആശ്വാസവചനങ്ങൾകൊണ്ട് സാന്ത്വനപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൽനിന്നുതന്നെ അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് ആ രോഗി മരണമടഞ്ഞു. കുഞ്ഞച്ചൻതന്നെ മുൻകൈ എടുത്താണ് മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്.
30ന് വാഴ്ത്തപ്പെട്ടവനെന്ന് നാമകരണം ചെയ്തു. നിയമം അനുശാസിക്കുന്ന സ്ഥലങ്ങളിലും രീതിയിലും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്വർഗീയ ജന്മദിനമായ ഒക്ടോബർ 16ന് ആഘോഷിക്കുന്നതിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ തീരുമാനിക്കുകയും ചെയ്തു.
രാമപുരത്ത് ജനിച്ചു രാമപുരത്ത് പൗരോഹിത്യ ശുശ്രൂഷ ചെയ്ത് രാമപുരത്ത് മരിച്ച് രാമപുരത്ത് അടക്കപ്പെട്ട്, രാമപുരത്തുവച്ചുതന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടാൻ ഭാഗ്യം ലഭിച്ച കുഞ്ഞച്ചൻ രാമപുരത്തിന്റെ അഭിമാനവും രാമപുരത്തിന്റെ വിശുദ്ധിയുടെ പ്രതീകവുമാണ്. ഭാരതത്തിലെ ഇടവക വൈദികരിൽനിന്ന് ആദ്യമായി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെട്ട കുഞ്ഞച്ചൻ എത്രയും വേഗം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision