കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്.
ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.
പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് ആലോചന.












