ചണ്ഡിഗഡിൽ ബിജെപി ആസ്ഥാനത്തിന് മുൻപിൽ സ്‌ഫോടനം. ആർക്കും പരുക്കില്ല. ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പൊട്ടിത്തെറിച്ചതായി സംശയം.
വൈകുന്നേരം അഞ്ചു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഫൊറൻസിക് പരിശോധന പുരോഗമിക്കുന്നു.
സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സിആർപിഎഫ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. സംഭവത്തെക്കുറിച്ച് ചണ്ഡീഗഡ് പോലീസ് അന്വേഷണം നടത്തിവരികയാണ്.















