ആർഎസ്എസ് മുഖപത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വഖഫ് ബിൽ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാ സഭയാണ്. ഭരണഘടനയാണ് ആശ്രയമെന്നും, അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.