കോൺഗ്രസിന്റെ മലയാളിയായ ഏക അഖിലേന്ത്യാ പ്രസിഡന്റ് ചേറ്റൂർ ശങ്കരൻനായരുടെ സ്മരണ ഏറ്റെടുക്കാനുള്ള ശ്രമം ശക്തമാക്കി ബിജെപി. മറ്റന്നാൾ ചേറ്റൂരിന്റെ ചരമവാർഷിക ദിനത്തിൽ
സ്മൃതി മണ്ഡപത്തിൽ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പുഷ്പാർച്ചന നടത്തും. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ പുഷ്പാർച്ചന.