കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു. നഗരസഭയാണ് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നഗരസഭ ബിജെപിക്ക് 19 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്. അനധികൃതമായ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കമെന്നാണ് കോര്പറേഷന് വാദം.













