കണ്ണൂരിൽ BJP പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചത് CPM പ്രവർത്തകരെന്ന് പൊലീസ്. 8 പേരാണ് പ്രതികളെന്നാണ് വിവരം.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസ് FIR. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ പാനൂരിൽ ഇങ്ങനെ രാഷ്ട്രീയ സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്. ഷൈജു എന്ന പ്രവർത്തകനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ഷൈജു CPM പ്രവർത്തകരെ മർദിച്ചു എന്നാണ് സംഭവത്തിൽ പ്രതികളുടെ വാദം.












