2024 ലെ ബിജെപി പാർട്ടിക്ക് ലഭിച്ച സംഭാവനകളിൽ മുൻവർഷത്തെക്കാൾ 87% വർധനവ്. പാർട്ടിക്ക് സംഭാവനയായി കിട്ടിയത് 3,967.14 കോടി രൂപയാണ്. അതേസമയം, പാർട്ടിയുടെ സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറഞ്ഞു.
2023-2024 ലെ ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്.