ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പികെ ഫിറോസിനെ ബിജെപി-സിപിഐഎം കൂട്ട് കേട്ട്
വേട്ടയാടുന്നു. നിയമം അതിന്റെ വഴിക്ക് പോട്ടെ എന്ന് അദ്ദേഹം പറഞ്ഞതിൽ എല്ലാം ഉണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളെയും ഇങ്ങനെ വേട്ടയാടുന്നുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു. സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന് സഹോദരന്‍ എന്ന നിലയ്ക്ക് എനിക്കെതിരെയാണ് വ്യാപകമായ
സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്ന് പി കി ഫിറോസ് വ്യക്തമാക്കി. എന്റെ സഹോദരനും ഞാനും രണ്ടു വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു യോജിപ്പുമില്ല. അതുകൂടാതെ എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.














