അമ്പര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും സഖ്യമായത്. ശിവസനേ ഷിന്‍ഡെ വിഭാഗം അധികാരം പിടിക്കുന്നത് തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നായത്.
കടുത്ത വിരോധത്തിലാണെങ്കിലും മുംബൈയ്ക്കടുത്ത് അമ്പര്‍നാഥില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. അമ്പര്‍നാഥ് വികാസ് അഖാഡി എന്ന പേരില്‍ കൈകോര്‍ത്ത സഖ്യത്തില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗവും ഉണ്ട്.
ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ശക്തി കേന്ദ്രത്തില്‍ അവരെ തോല്‍പിക്കാനാണ് ബിജെപി കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയത്. മുനിസിപ്പല്‍ കൗണ്‍സിലില്‍ ആകെ 60 സീറ്റുകളാണ് ഉള്ളത്.












