ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽവെച്ച്, മെത്രാൻ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുവാനിരിക്കെ ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുന്ന അഞ്ചു സന്യസ്‌തരുടെ പേരുകള്‍ പുറത്തുവിട്ടു.
സന്യസ്‌തരുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്രയൂണിയന്റെ പ്രസിഡന്റ് സി. മേരി ബറോൺ ഓഎല്‍എ ആണ് ഇത് സംബന്ധിച്ച വിവരം ഇന്നലെ സെപ്റ്റംബർ 28 വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സി. മേരി ബറോണിനെ കൂടാതെ എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി ഡേവിസ് RSM, സി.എലീസേ ഇസേരിമാന Op. S.D.N, സി. മരിയ നിർമാലിനി A.C, എന്നിവരായിരിക്കും
സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക.തില്‍ അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ മരിയ നിർമാലിനി, ഇന്ത്യയിലെ സന്യസ്തരുടെ കൂട്ടായ്മയായ റിലീജിയസ് ഇന്ത്യ കോൺഫറൻസിന്റെ പ്രസിഡന്‍റ് കൂടിയാണ്. മംഗളൂരുവില്‍ വേരുകളുള്ള മുംബൈ സ്വദേശിനിയാണ് സി. മരിയ. സന്യാസിനി സമൂഹങ്ങളുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്ര യൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്‌തരെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചു സന്യസ്‌തര്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുക്കുക. 2014-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച സിനഡിൽ ഫ്രാൻസിസ് പാപ്പയാണ് തങ്ങളെ ആദ്യമായി ശ്രോതാക്കളെന്ന നിലയിൽ ഒരു സിനഡിലേക്ക് ക്ഷണിച്ചതെന്ന് സി. മേരി ബറോൺ പത്രക്കുറിപ്പിൽ അനുസ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക