വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സ൪ക്കാരിനോട്
പറയുന്നതിനേക്കാൾ ഫലം, ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇന്നലെ കത്തോലിക്കാ കോൺഗ്രസിന്റെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വിമർശനം.