നിലവില്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്ന കത്തോലിക്ക മെത്രാന്മാരില്‍ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് എന്ന ഖ്യാതി 103 വയസ്സുള്ള മെക്സിക്കൻ ബിഷപ്പിന് സ്വന്തം.
കത്തോലിക്ക സഭയുടെ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷിയായി മെക്സിക്കൻ ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗുൻ ഡി ലാ പാരയാണ് ശ്രദ്ധ നേടുന്നത്.
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പും, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ നിയമിച്ച ജീവിച്ചിരിക്കുന്നവരില്‍ അവസാനത്തെ ബിഷപ്പുമാണ് അദ്ദേഹം.