ഡമാസ്ക്കസ്: പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി ഭൂകമ്പം വന്‍ നാശം വിതച്ച സിറിയയിലും തുര്‍ക്കിയിലും സന്ദര്‍ശനം തുടരുന്നു. മാര്‍പാപ്പയുടെ പ്രതിനിധിയായി ഇക്കഴിഞ്ഞ പതിനേഴാം തീയതി ആരംഭിച്ച സന്ദർശനം നാളെ സമാപിക്കും. തുർക്കിയിലും സിറിയയിലും പ്രവർത്തനനിരതമായ ദുരിതാശ്വാസ സംഘടനകളുടെ പ്രതിനിധികളുമായും മെത്രാന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സന്ദർശനത്തിന്റെ ആദ്യപാദമായി സിറിയയിൽ എത്തിചേര്‍ന്ന ആര്‍ച്ച് ബിഷപ്പ് കത്തോലിക്ക സഭയുടെയും ഓർത്തഡോക്സ് സഭയുടെയും മെത്രാന്മാരുമായും മുസ്ലീം പ്രതിനിധികളുമായും വിവിധ ഉപവിപ്രവർത്തന സംഘടനകളുമായും കൂടിക്കാഴ്ച നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരിന്നു. ഇന്നു സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസിൽവെച്ച് മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളുമായും നഗരത്തിൽ വസിക്കുന്ന പാത്രിയാർക്കീസുമാരും മെത്രാന്മാരുമായും കത്തോലിക്ക അകത്തോലിക്ക നിവാസികളുമായും കൂടിക്കാഴ്ച നടത്തും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision