ന്യൂഡൽഹി : ജനനവും മരണവും കൃത്യമായി റജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നോട്ട്.
സിവിൽ റജിസ്ട്രേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, 2020 ൽ ഇത് 4.46 ലക്ഷമായി കുറഞ്ഞു. 2020 ൽ റജിസ്റ്റർ ചെയ്ത മരണം (2.5 ലക്ഷം) തൊട്ടുമുൻപത്തെ വർഷങ്ങളെക്കാൾ കുറവാണ്. കേരളത്തിൽ 75% ജനനവും 55% മരണവും മാത്രമാണു നിശ്ചിത സമയത്തു റജിസ്റ്റർ ചെയ്യുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ റിപ്പോർട്ടിങ് കുറഞ്ഞത് രാജ്യത്തെ ആകെ ജനന റജിസ്ട്രേഷനെയും ബാധിച്ചു.