ഏറ്റുമാനൂർ: കൈപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് തെന്നി മറിഞ്ഞ് സ്വകാര്യ ബസിനടിയിൽപ്പെട്ടു.
കൈപ്പുഴ ഇല്ലിച്ചോട് ജങ്ഷനിൽ
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കല്ലറ കൈതക്കനാൽ റോഡിലാണ് അപകടം. കല്ലറ സ്വദേശിയായ സേതു മാധവൻ ബൈക്കിൽ കോട്ടയത്തേക്ക് പോകുമ്പോൾ ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.
സേതുമാധവൻ ബൈക്കിൽ നിന്ന് മറുസൈഡിലേക്ക് മറിഞ്ഞതിനാൽ ദേഹത്ത് ബസ് കയറിയില്ല. അത്ഭുതകരമായാണ് ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത്.













