മാന്നാനം സ്വദേശിയാണ് മരിച്ചത്
കോട്ടയം: മാന്നാനം: ഇന്ന് രാവിലെ 10.30 നു നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുന്നതിനിടയിൽ ഇതുവഴി എത്തിയ ബൈക്കിൽ കാർ തട്ടി, തുടർന്ന് ബൈക്ക് റോഡരികിലെ ടാങ്കർ ലോറിയ്ക്ക് അടിയിലേയ്ക്കു വീഴുകയായിരുന്നു. തുടർന്ന് ടാങ്കർ ലോറിയുടെ അടിയിൽ വീണ ഇദ്ദേഹത്തിന്റെ കാലിലൂടെ
ടാങ്കറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ നാട്ടകം മുട്ടത്തെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് വിളിച്ചു വരുത്തി. തുടർന്ന് ഇദ്ദേഹത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചു. എം.സി റോഡിൽ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ വീണതിനെ തുടർന്ന് ടാങ്കർ ലോറി കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാനം സ്വദേശി മരിച്ചു. മാന്നാനം
തടത്തിൽ ചെല്ലപ്പൻ്റെ മകൻ സുനിൽ കുമാർ (57) ആണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ സുനിൽകുമാർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാരതാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്.












