അരുവിത്തുറ: പ്രതികരണ ശേഷി ഇല്ലാത്ത സമൂഹം ജീവൻ നഷ്ടപ്പെട്ട സമൂഹത്തിന് തുല്യമെന്ന് മാർ ജേക്കബ് മുരിക്കൻ പ്രസ്താവിച്ചു. നൂറ്റിനാലാം വാർഷികം ആഘോഷിക്കുന്ന സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സീറോ മലബാർ സഭാ ദിനാചരണവും, സമുദായ സമ്മേളനവും അരുവിത്തറ സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ വച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിന്റെ നിസംഗതയും നിഷ്ക്രിയത്തവും അപകടകരമാണ്. കൂടുതൽ ശബ്ദം ഉണ്ടാക്കുന്നവർ മാത്രം ശ്രദ്ധിക്കപ്പെടുന്ന സമയമാണിത്. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വലുതാണ് ഈ സാഹചര്യത്തിലാണ് സീറോ മലബാർ സഭ ദിനാചരണവും സമുദായ സമ്മേളനവും നടത്തിയത്. രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഭാരവാഹികളുടെ രൂപത സന്ദർശനവും ഇതോടൊപ്പം നടന്നു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയനിലം മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ഉൽഘാടനം ഗ്ലോബൽ ഡയറക്ർ ഫാ. ജിയോ കടവി നിർവഹിച്ചു. ബഫർ സോൺ വിഷയത്തിൽ ശ്രീ ജയ്സൺ കൊട്ടുകാപ്പള്ളി അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ ജനറൽസെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അരുവിത്തറ ഫൊറോന വികാരി റവ ഡോക്ടർ അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, പാലാ രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, അഡ്വക്കേറ്റ് ജോൺസൺ വീട്ടിയാങ്കൽ, ശ്രീ സാജു അലക്സ്, ,ശ്രീമതി ആൻസമ്മ സാബു, ശ്രീ ബിനു ഡൊമിനിക്, ജേക്കബ് മുണ്ടയ്ക്കൽ, ശ്രീ ജോൺസൺ ചെറുവള്ളിൽ, ഷൈൻ പാറയിൽ, ബെന്നി വെട്ടത്തേൽ തുടങ്ങിയവർ സംസാരിച്ചു..
പ്രതികരണ ശേഷി ഇല്ലാത്ത സമൂഹം ജീവനില്ലാത്തത് : മാർ ജേക്കബ് മുരിക്കൻ
Date: