ബീഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വ്യാപക ക്രമക്കേട് നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചു. ശതമാന കണക്ക് അല്ലാതെ എത്ര പേർ വോട്ട് ചെയ്തെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.
ഫോം 20 പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണം. ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണം. സത്യപ്രതിജ്ഞ ചടങ്ങുകൾ തടയണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുപ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ.














