സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മത്സ്യ, മാംസ വില്‍പ്പന തടയുമെന്ന വിചിത്ര പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികള്‍ക്കിടയില്‍ അക്രമ വാസന വളര്‍ന്നുവരുന്നത് തടയാനാണ് ഇതെന്നാണ് മന്ത്രിയുടെ വിചിത്രവാദം.
ആളുകളുടെ ഭക്ഷണ ശീലങ്ങളോടോ ഭക്ഷണത്തോടോ യാതൊരു എതിര്‍പ്പുമില്ലെന്നും ചില സ്ഥലങ്ങളിലെ പരസ്യ വില്‍പ്പന വിലക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












