മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ

Date:

കൽപ്പറ്റ: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി. മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷ നേടാൻ വഴി തുറന്നതിന്റെ ചാരിതാർഥ്യത്തിൽ മടങ്ങുന്നു. മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ യാത്രയയപ്പ് നൽകി. ബംഗളൂരുവിലുള്ള കേരള- കർണാടക ഹെഡ് ക്വാർട്ടേ ഴ്സിൽ നിന്ന് ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും.

ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻതന്നെ പോലീസ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് ഇന്ത്യൻ സേനാവിഭാഗം എത്തുന്നത്. ആദ്യഘട്ടത്തിൽ തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31നാണ് കേരള-കർണാടക ജി ഒസി (ജനറൽ ഓഫീസർ കമാ ൻഡിംഗ്) മേജർ ജനറൽ വി.ടി. മാത്യു വരുന്നതും രക്ഷാദൗ ത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500 ഓളം വരുന്ന സേനാംഗങ്ങളിൽ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ ബെയ്ല‌ി പാലം നിർമിക്കുന്ന തിൽ അതിവിദഗ്‌ധരായ സൈനികരും ഉൾപ്പെട്ടിരുന്നു.

ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്തുനിന്ന് എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തിയത്. ഉടൻതന്നെ ബെയ‌ലി പാല നിർമാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തര രക്ഷാപ്രവർത്തനത്തിന് നടപ്പാലവും നിർമിച്ചു. അന്നു മുതൽ രക്ഷാപ്രവർത്തനത്തിന് മുമ്പിൽ ഉണ്ടായിരുന്നത് മലയാളിയായ മേജർ ജനറൽ വി.ടി. മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവൻ സേനാംഗങ്ങൾക്കുമൊപ്പം കഠിന പ്രയത്നം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രവർത്തനത്തെ നേരിട്ട് അഭിനന്ദിച്ചു. ഗവർണർ ആരിഫ് മുഹമ്മ ദ് ഖാനും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു. ഏകദേശം 500 പേരെയാണ് രണ്ടു ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...