വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ സമ്പത്ത് – ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

Date:

തൃശൂർ: വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ സമ്പത്താണെന്ന് ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ 2000 ആണ്ടിന് ശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ​ഉ​ദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മകൾക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. മെയ് ൨൮ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശ്ശൂർ വ്യാകുലമാതാവിൻ ബസലിക്ക പള്ളിയിൽ വെച്ച് അതിരൂപത ഫാമിലി അപ്പസ്തൊലെറ്റ് ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ കാർമ്മികത്വം വഹിച്ച ദിവ്യബലിയോട് കൂടി സംഗമം ആരംഭിച്ചു. തുടർന്ന് 3.30ന് ബസലിക്ക ഹാളിൽ നടന്ന പൊതുയോഗത്തിൽ അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്ക , കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ,സീറോമലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്,അതിരൂപത പ്രോലൈഫ് സമിതി പ്രസിഡണ്ട് രാജൻ ആന്റണി, അതിരൂപത കുടുംബകൂട്ടായ്മ കൺവീനർ ഷിന്റോ മാത്യു,ബസിലിക്ക റക്ടർ ഫാ.ഫ്രാൻസീസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, വിവിധ കോൺഗ്രിഗേഷൻ സുപ്പീരിയേഴ്സ് എന്നിവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ ജീവന്റെ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ഡോ. ജെറി ജോസഫ് OFS, വലിയ കുടുംബ മാതൃകയായ മുണ്ടൂർ കൊള്ളന്നൂർ തറയിൽ വിൽസൺ-ലില്ലി ദമ്പതികളെ ആദരിച്ചു. സ്നേഹവിരുന്നോടുകൂടി സംഗമം സമാപിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...