ചങ്ങമനാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ജനസേവയുടെ സൈക്കിള്‍ സമ്മാനം

Date:

ആലുവ ജനസേവയുടെ നൂതന പദ്ധതിയായ ‘പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ദാന’ പരിപാടി ചങ്ങമനാട് ഗവൺമെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലും നടപ്പിലാക്കി. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കായാണ് ജനസേവ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കണ്ടറിയിലെ 12 പെണ്‍കുട്ടികള്‍ക്കാണ് ഇന്നലെ സൈക്കിള്‍ സമ്മാനിച്ചത്. ജനസേവ സ്ഥാപകനും സീനിയർ വെറ്ററൻ ചാമ്പ്യനുമായ ജോസ് മാവേലിയാണ് സൈക്കിള്‍ വിതരണം ഉത്ഘാടനം ചെയ്തത്. കുട്ടികളില്‍ സ്വാശ്രയശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ് സൈക്കിള്‍ സമ്മാനമായി നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ഹുസൈർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ വ്യന്ദ എം. എസ്. പഞ്ചായത്ത് മെമ്പർ സി. എസ്. അസീസ്, ജനസേവ ഭാരവാഹികളായ അഡ്വ. ചാര്‍ളിപോള്‍, ക്യാപ്റ്റൻ എസ്. കെ. നായർ, സി. വൈ. മാത്യു, എന്നിവര്‍ പങ്കെടുത്തു. അധ്യാപകൻ ജോബി വർഗീസ് കൃതജഞതയും പറഞ്ഞു.

ആലുവ ജനസേവയുടെ നൂതന പദ്ധതിയായ ‘പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ദാന’ പരിപാടിയുടെ ഭാഗമായി ചങ്ങമനാട് ഗവൺമെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പഠനത്തില്‍ മികവു പുലര്‍ത്തിയ സാധാരണക്കാരായ 12 പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ ജനസേവ സ്ഥാപകൻ ജോസ് മാവേലി സൈക്കിള്‍ വിതരണം ചെയ്യുന്നു. പ്രിന്‍സിപ്പാൾ വ്യന്ദ എം. എസ്., പഞ്ചായത്ത് മെമ്പർ സി. എസ്. അസീസ് പി.റ്റി.എ. പ്രസിഡന്റ് ഹുസൈൻ, ജനസേവ ഭാരവാഹികളായ അഡ്വ. ചാര്‍ളിപോള്‍, ക്യാപ്റ്റൻ എസ്. കെ. നായർ, സി. വൈ. മാത്യു, തുടങ്ങിയവര്‍ സമീപം.


1996 ല്‍ സന്മനസുള്ളവരുടെ കൂട്ടായ്മയില്‍ ആരംഭിച്ച ആലുവ ജനസേവ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. കുട്ടികള്‍ക്കായുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പരിപാടിയും ആലുവ ജനസേവയുടെ ആദ്യപദ്ധതികളായിരുന്നു. 1999 ല്‍ തെരുവിലലയുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനും ആരംഭിച്ചു. 24 വര്‍ഷംകൊണ്ട് രണ്ടായിത്തോളം കുട്ടികളെ തെരുവിലെ ക്രൂരതകളില്‍നിന്നും രക്ഷിച്ച് സന്തോഷ് ട്രോഫി താരമുള്‍പ്പെടെ നിരവധി ജില്ലാ സംസ്ഥാന കായിക താരങ്ങള്‍, ബാങ്ക് ജീവനക്കാര്‍, നഴ്‌സ്മാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ആയുര്‍വേദ തെറാപ്പിസ്റ്റുമാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്യൂട്ടീഷന്‍മാര്‍, ഷെഫുമാര്‍, ഇതര സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാര്‍, ടെക്‌സ്റ്റൈല്‍ ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നവരുടെ ഒരു നീണ്ട നിരതന്നെ ജനസേവയുടെ അഭിമാനമായി ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലുണ്ട്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...