ഉയിർപ്പ് അഞ്ചാം ശനി
(വി. ലൂക്കാ: 7:1-10)
ശതാധിപൻ -അങ്ങയെ നേരിട്ട് സമീപിക്കാൻ പോലും എനിക്ക് യോഗ്യതയില്ലെന്ന് ഞാൻ വിചാരിച്ചു.(7:7)
ക്രിസ്തുവിന്റെ മുൻപിൽ ഒരുവൻ എത്രമാത്രം തന്റെ അയോഗ്യത തിരിച്ചറിയുന്നു എന്നതാണ് അവന്റെ യോഗ്യത. ആയതിനാൽ ക്രിസ്തു തന്നെ ശതാധിപന്റെ വിശ്വാസത്തെ ഉച്ചസ്വരത്തിൽ പ്രശംസിക്കുന്നു… ഇസ്രായേലിൽ പോലും ഇതു പോലുള്ള വിശ്വാസം കണ്ടിട്ടില്ലെന്ന്.
വാക്കിനപ്പുറം ഹൃദയമാണ് ശതാധിപൻ തുറന്നത്.
അയാൾക്ക് വേണ്ടിയല്ല അപരന് വേണ്ടിയാണയാൾ നിലകൊണ്ടത്.
മുൻപിൽ നില്ക്കാൻ യോഗ്യതയില്ലെന്നു കരുതുന്നവന്റെ മുന്നിലേയ്ക്കെത്തുന്നവൻ ക്രിസ്തു