വചന വിചിന്തനം

Date:

ഓശാന ഞായർ (വി.മത്തായി: 21:1-17)

അയക്കപ്പെട്ട ശിഷ്യന്മാരും കർത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയും ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ദൈവാലയ ചുറ്റുപാടും ഓശാനയുടെ വിചിന്തന വിഷയങ്ങളാണ്.

ശിഷ്യൻ
ദൈവം ആവശ്യപ്പെടുന്നവ നിർവഹിക്കുക,
മറുചോദ്യമുന്നയിക്കാതെ തമ്പുരാന്റെ ഹിതാനുസരണം പ്രവർത്തിക്കാനാകട്ടെ.

കഴുതക്കുട്ടി
നിസ്സാരമെന്ന് കരുതപ്പെടുന്നവയും ബുദ്ധിശൂന്യരെന്നോ നിലവാരമില്ലാത്തതെന്നോ കഴിവുകെട്ടവയെന്നോ ഗണിക്കപ്പെടുന്നവയെയും തമ്പുരാന് ആവശ്യമുണ്ടെന്ന ബോധ്യം ജീവിത ചുറ്റുപാടുകളെ കുറെക്കൂടി ഗൗരവത്തോടെ കാണാൻ ഇടയാക്കട്ടെ. നിന്ദിതരുടെയും ഭാരം ചുമക്കുന്നവരുടെയും പ്രതീകമായ കഴുതക്കുട്ടി, വിനയത്തിന്റെയും അപമാനത്തിന്റെയും അടയാളമായിക്കൂടി കരുതപ്പെടുമ്പോൾ കുരിശേറ്റപ്പെട്ട് നിന്ദാപമാനങ്ങളാൽ വിനീതനാക്കപ്പെടുന്ന സഹനദാസനായ ക്രിസ്തുവിന് സഞ്ചരിക്കാൻ കഴുതക്കുട്ടിയോളം തികഞ്ഞൊരു മാർഗ്ഗമുണ്ടെന്നു തോന്നുന്നില്ല.


ജനക്കൂട്ടം
അത്ഭുതങ്ങളിൽ ആർത്തു വിളിക്കുന്ന ജനസ്വഭാവം മാറപ്പെടുവാൻ അധികനേരമൊന്നും ആവശ്യമില്ലെന്ന ധാരണ നന്ന്. ഓശാന എന്ന് ആർത്ത് വിളിക്കുന്നവർതന്നെ ക്രിസ്തുവിനെ ക്രൂശിക്കാൻ ആർത്ത് വിളിക്കുന്ന വേളയിലേയ്ക്ക് അധികദിനത്തിന്റെ ഇടവേളയില്ല.

ഓശാന

-ഞങ്ങളെ രക്ഷിക്കണമേ – എന്ന നിലവിളി ക്രിസ്തു ഏകരക്ഷകനെന്നുള്ള പ്രഖ്യാപനമായി കൂടി മാറ്റപ്പെടുന്നുണ്ട്.
ദൈവാലയം
ദൈവാലയ ശുശ്രൂഷകർക്കും ആരാധകർക്കും ദൈവാലയ ക്രമങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും ബോധ്യമില്ലാതാകുന്നു എന്ന വിരോധാഭാസം ചിന്തനീയം തന്നെ. ദൈവത്തെ അറിയാത്ത ദൈവാരാധന എന്നതിനു മൊഴിമാറ്റം നടത്താം.

ഓശാന തിരുനാൾ മംഗളങ്ങൾ

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...