എന്തുകൊണ്ട്? അവ ദൈവത്താല്‍ പ്രചോദിതമാണ്. ഓരോസമയവും വിശ്വാസപൂര്‍വ്വം അത് വായിക്കണം.
വിശുദ്ധ അംബ്രോസ് പറയുന്നു: ”വിശുദ്ധലിഖിതം മുഴുവന്‍ ദൈവത്തിന്റെ നന്മ നിശ്വസിക്കുന്നു.’‘
പുതിയ നിയമത്തില്‍ സങ്കീര്‍ത്തനങ്ങളുടെ ഉപയോഗം പിതാക്കന്മാരും മുഴുവന്‍ സഭയും പിന്തുടരുന്നു. വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തിലും യാമപ്രാര്‍ത്ഥനകളിലും അവയെ ഒരു സ്ഥിരഘടകമാക്കിത്തീര്‍ത്തിരിക്കുന്നു. വിശുദ്ധ അംബ്രോസ് പറയുന്നു: ”വിശുദ്ധലിഖിതം മുഴുവന്‍ ദൈവത്തിന്റെ നന്മ നിശ്വസിക്കുന്നു.” ഒരര്‍ത്ഥത്തില്‍ നാം സ്വയം സങ്കീര്‍ത്തനങ്ങളുടെ രചയിതാക്കളായിത്തീര്‍ന്ന്, അവയെ നമ്മുടേതാക്കി മാറ്റുകയും അവ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്ന് എഴുതപ്പെട്ടിരുന്നു. സങ്കീര്‍ത്തനങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ ഹൃദയത്തോടു സംസാരിക്കുന്ന കേവല വരികളുണ്ടെങ്കില്‍, അവയെ ആവര്‍ത്തിക്കുന്നതും, ദിവസം മുഴുവന്‍ അതുപയോഗിച്ചുപ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. എല്ലാ കാലങ്ങളിലും ഉപയോഗിക്കാവുന്ന പ്രാര്‍ത്ഥനകളാണ് സങ്കീര്‍ത്തനങ്ങള്‍. പ്രാര്‍ത്ഥനയായി രൂപാന്തരപ്പെടുത്താനാവുന്ന ഉത്തമ വാക്കുകള്‍ കണ്ടെത്താനാവാത്ത ഒരാവശ്യമോ, ഒരവസ്ഥയോ അല്ലെങ്കില്‍ ഒരു മനോനിലയോ അതില്‍ ഇല്ല. മറ്റു പ്രാര്‍ത്ഥനകളെപ്പോലെ അല്ല, ആവര്‍ത്തനംകൊണ്ട് സങ്കീര്‍ത്തനങ്ങളുടെ ഫലപ്രാപ്തി നഷ്ടപ്പെടുന്നില്ല: നേരെമറിച്ച് അത് വര്‍ദ്ധിക്കുന്നു. എന്തുകൊണ്ട്? അവ ദൈവത്താല്‍ പ്രചോദിതമാണ്. ഓരോസമയവും വിശ്വാസപൂര്‍വ്വം അത് വായിക്കണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
മേഘാലയയുടെ ‘എഞ്ചിനീയര്‍ ബിഷപ്പ്’ ജോർജ് മാമലശ്ശേരി കാലം ചെയ്തു
https://pala.vision/engeer-bishop-passedaway/