PALA VISION

PALA VISION

സമൂഹത്തിന് നന്മ പകരാന്‍ വ്യഗ്രതയുണ്ടാകണം-ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

spot_img

Date:

പാലാ: സമൂഹത്തിന് നന്മ പകരാന്‍ വ്യഗ്രത കാണിക്കുന്ന കുടുംബങ്ങളും ഇടവക സമൂഹവും കൂട്ടായ്മകളും വളര്‍ന്നു വരണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
സഹോരന്റെ വേദന സ്വന്തം വേദനയായി കാണാനുള്ള മനോഭാവം വളരണം. നമ്മുടെ കുടുംബങ്ങള്‍ വിശുദ്ധീകരിക്കപ്പെടണം. ദൈവരാജ്യത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബം വിശുദ്ധീകരിക്കപ്പെടുമ്പോഴാണ് സമൂഹവും വിശുദ്ധീകരിക്കപ്പെടുന്നത്. തിന്മയുടെ ശക്തിക്കെതിരേ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം പ്രാര്‍ഥനയാണ്. പ്രാര്‍ഥനയുടെ അഭാവം ഇന്ന് തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നുണ്ട്. ദൈവവചനം ശക്തിയും ശാന്തിയും പ്രത്യാശയും പകരുന്നതാണ്. ഈശോയുടെ കുരിശുമരണം ഏറ്റവും വലിയ നേട്ടമായിരുന്നു. സഹനം നഷ്ടമല്ല, നേട്ടമാണ്. ഈശോയുടെ സഹനത്തില്‍ വലിയ വിജയമുണ്ടായി. സഹനം വിശ്വസത്തിന്റെ കണ്ണിലൂടെ ക്രൈസ്തവമായി വീക്ഷിക്കണം. സഭ ഇന്നും പീഡിപ്പിക്കപ്പെടുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന സഭയെ സ്വന്തമായി കണ്ട് സഭയ്ക്കു വേണ്ടി പ്രാര്‍ഥിക്കണം. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൗത്യം ഈശോ ചെയ്തതുപോലെ അതിന് നമുക്കും കടമയുണ്ട്. പ്രാര്‍ഥനയെന്ന ആയുധം വിശ്വാസികള്‍ താഴെ വയ്ക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഈശോയുടെ കുരിശിലേയ്ക്ക് നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും എത്തണം. കുരിശില്‍ ഈശോ മറയുന്നില്ല, മറിച്ച് തെളിഞ്ഞുകാണുകയാണ്. ഏക മനസോടെ ദൈവവചനം ശ്രവിക്കാന്‍ നമ്മുടെ ഹൃദയങ്ങള്‍ തുറക്കണം. ദൈവവചനം വളരുന്നത് വചനം കേള്‍ക്കുന്നവരിലൂടെയും വായിക്കുന്നവരിലൂടെയും അത് ജീവിതത്തില്‍ പകര്‍ത്തുന്നവരിലൂടെയുമാണ്. സമൂദായ ബോധം, പ്രതികരണശേഷി എന്നിവ ഇൗ കാലഘട്ടത്തില്‍ കുറഞ്ഞുവരുന്നതായി കാണുന്നു. സത്യം പറയാന്‍ സമൂഹം പലപ്പോഴും ഭയപ്പെടുന്നു. സാമൂഹ്യ തിന്മകള്‍ വളരുന്നു. മദ്യവും മയക്കുമരുന്നും യുവതലമുറയെ ശല്യപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ വളര്‍ന്നു വരുന്ന തിന്മകളെ നേരിടാന്‍ വചനശ്രവണം ശക്തി പകരുമെന്ന് ബിഷപ്പ് പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related