പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാല രൂപത ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിൾ കൺവൻഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയർ ഫാ. സേവ്യർഖാൻ വട്ടായിൽ & ടീമാണ് നേതൃത്വം നൽകുന്നത്. കൺവൻഷനിൽ ഇന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കൺവൻഷൻ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് 1001 അംഗ വോളന്റിയർ ടീം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മുപ്പതിനായിരം പേർക്ക് ഇരുന്നു ദൈവവചനം ശ്രവിക്കാൻ കഴിയും വിധം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ പന്തലും വിവിധ ശുശ്രൂഷകൾക്കായി അയ്യായിരം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേജുമാണ് ഒരുക്കിയിട്ടുള്ളത്.
ഈ കാലഘട്ടത്തിൽ ജീവനുവേണ്ടി നിലകൊള്ളാം എന്ന സന്ദേശവുമായി പാലാ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന ഏദൻ പ്രോലൈഫ് എക്സിബിഷനും കൺവെൻഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെനേതൃത്വത്തിലുള്ള സ്റ്റാളുകളും കൺവൻഷൻ ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ കുമ്പസാരത്തിനുള്ള സൗകര്യവും അഞ്ച് ദിവസമായി നടക്കുന്ന കൺവൻഷനിൽ ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision