കാലാവർഷം ആരംഭിച്ചതിനാൽ ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി പെരിയാർ നദിയിലേയ്ക്ക് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.
പെരിയാറിന്റെ ഇരു കരയിൽ ഉള്ളവരും മറ്റ് ആവശ്യങ്ങൾക്കായി നദിയിൽനിന്ന് ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് എറണാകുളം ജില്ലാ കളക്ടർ നിർദേശം നൽകി.