സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 176 പേർ മാത്രം.4,824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്.
ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം സർക്കാർ ഉത്തരവിറക്കിയത് ജീവനക്കാരുടെ സംഘടനകൾ മുഖവിലയ്ക്കെടുത്തില്ലെന്നാണ് ഹാജർനില വ്യക്തമാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ഓഫിസിലെത്താൻ കലക്ടർമാരും കെഎസ്ആർടിസി എംഡിയും വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവില്‍ നിർദേശിച്ചെങ്കിലും കെഎസ്ആർടിസി സർവീസ് നടത്തിയില്ല. കെഎസ്ആർടിസിയിലെ ഭരണാനുകൂല സംഘനകൾ സർവീസ് നടത്തേണ്ടെന്ന നിലപാടിലാണ്. ബുധനാഴ്ച രാവിലെ 6 മണിവരെയാണ് പണിമുടക്ക്.