കിണറ്റിൽ വീണ പശുവിനെ ശുശ്രൂഷിക്കുകയും പശുക്കിടാവിനെ സുരക്ഷിതമാക്കുകയും ചെയ്ത ഉള്ളനാട് മൃഗാശുപത്രിയിലെ ഡോ. സുസ്മിത ശശിധരന് ഭരണങ്ങാനം പഞ്ചായത്തിന്റെ ആദരം
ഇന്നലെ മൃഗാശുപത്രിയിലെത്തി ഭരണങ്ങാനം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിൻസി സണ്ണി ഡോ. സുസ്മിതയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോക്ടറുടെ നിർദ്ദേശപ്രകാരം കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തെടുത്ത കർഷകനായ റെജി മുതിരക്കാലായിലിനെയും പഞ്ചായത്ത് അധികൃതർ ആദരിച്ചു.
മുൻപഞ്ചായത്ത് പ്രസിഡന്റ് സാബു ജോസഫ് ഔസേപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാത്യു പൈക്കാട്ട്, ടിനു പുളിമൂട്ടിൽ, ഗ്രേസി ഔസേപ്പ്, ലിസി ബേബി, ബിനു പെരുമന തുടങ്ങിയവർ സംസാരിച്ചു. ആദരവിന് ഡോ. സുസ്മിതയും കർഷകൻ റെജി മുതിരക്കാലായിലും നന്ദി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് പ്രവിത്താനം ചെമ്പകശ്ശേരിൽ ജോസിന്റെ പൂർണ്ണ ഗർഭിണിയായ പശു അഴിക്കുന്നതിനിടെ കുതറിയോടി കിണറ്റിൽ വീണത്. ഡോ. സുസ്മിതയുടെ നിർദ്ദേശപ്രകാരം കിണറ്റിൽ വച്ചുതന്നെ പ്രസവമെടുക്കുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് നവജാത പശുക്കിടാവിനെയും തള്ളപ്പശുവിനെയും കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റിയത്. ഏറെ അത്യാസന്ന നിലയിലായിരുന്ന പശുവിനെ ഡോ. സുസ്മിത, ഡോ. സുനിൽ, ഡോ. ആദിൽ എന്നിവർ ചേർന്ന് മണിക്കൂറുകൾ നീണ്ട ശുശ്രൂഷ കൊടുത്താണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
23-ന് ഭരണങ്ങാനം പഞ്ചായത്ത് അങ്കണത്തിൽ ഡോ. സുസ്മിതയ്ക്കും കർഷകൻ റെജിയ്ക്കും വിപുലമായ സ്വീകരണം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി അറിയിച്ചു.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision