ഭരണങ്ങാനത്ത് തിരുനാളിനൊരുക്കമായി സ്ലീവാ അൽഫോൻസിയൻ ധ്യാനം

Date:

ഭരണങ്ങാനം: വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി ഭരണങ്ങാനം അൽഫോൻസാ ഷ് റൈനിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്ന്, തിങ്കൾ മുതൽ 28 ഞായർ വരെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അൽഫോൻസിയൻ ധ്യാന ചിന്തകൾ  പ്രക്ഷേപണം ചെയ്യുന്നു. ധ്യാന ചിന്തകൾ നൽകുന്നത് തെള്ളകം കപ്പുച്ചിൻ വിദ്യാഭവനിലെ ആശ്രമാംഗങ്ങളാണ്.

വി. അൽഫോൻസാമ്മയുടെ തിരുനാളിനൊരുക്കമായി നടത്തുന്ന ഈ ഓൺലൈൻ ധ്യാനത്തിൽ അൽഫോൻസാമ്മയുടെ ജീവിതം മുഴുവൻ വിചിന്തനങ്ങൾക്ക് വിഷയമാക്കും. നിർമ്മല ബാല്യം, കൗമാര തിളക്കം, സ്കൂൾ വിദ്യാർഥിനി, അധ്യാപിക, അഗ്നി സ്നാനം, സന്യാസാർത്ഥിനി, രോഗിണി, സ്നേഹപ്രകൃതി, സുകൃതങ്ങൾ ആഭരണങ്ങളാക്കിയവൾ, വിശുദ്ധരുടെ സ്നേഹിത, ദിവ്യകാരുണ്യ ഭക്ത, നിദ്രാവിഹീന, സഹനപുത്രി, ഭാഷാജ്ഞാനം, അഴുകുന്ന ഗോതമ്പ് മണി, കുരിശിൻ്റെ പാരവശ്യം, ഇരുണ്ട രാത്രി, നിർമ്മല ജീവിതമാക്കിയവൾ, ഹൃദയ ജ്ഞാനം, ക്ഷമയുടെ പാരമ്യം, സുകൃതസുഗന്ധം, തിരുഹൃദയ ഭക്ത, മരിയൻ ഭക്തി,  യൗസേപ്പിതാവിൻ്റെ കാവലിൽ, ആത്മാന്ധകാരം, ദൈവ ഇഷ്ടം, വിശുദ്ധിയുടെ ആത്മാവ് എന്നീ 28 വിഷയങ്ങളാണ് ധ്യാനത്തിൽ പ്രതിപാദിക്കുന്നത്.

സ്ലീവാ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നതാണ് ഈ ആത്മീയ വിചിന്തന യാത്ര. അൽഫോൻസാ ഷ് റൈൻ യൂ ട്യൂബ് ചാനലിലും കപ്പുച്ചിൻ മീഡിയയിലും ഓരോ ദിവസവും വൈകുന്നേരം 6 മണിക്ക് ധ്യാനറീലുകൾ ലഭ്യമാകും. കപ്പുച്ചിൻ വിദ്യാഭവൻ റെക്ടർ വെരി. റവ. ഫാ. സരീഷ് Ofm Cap.ൻ്റെയും മേജർ സെമിനാരിയൻസിൻ്റെയും സംയുക്ത പ്രവർത്തനങ്ങളാണ് ഈ റീലുകൾ യാഥാർഥ്യമാക്കിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഭരണങ്ങാനം വി. അൽഫോൻസാ തീർഥാടന കേന്ദ്രം റെക്ടർ റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലും അഡ്മിനിട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടവും വൈസ് റെക്ടർ ഫാ. ആൻ്റണി തോണക്കരയും സ്ലീവാ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...