കാസർകോട്: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിലൂടെ സംരംഭ സൗഹൃദ ജില്ലയായി മാറുകയാണ് കാസർകോട്. സംരഭകത്വ വികസനത്തിൽ ജില്ല നടത്തിയത് മികച്ച മുന്നേറ്റം. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം സംരംഭങ്ങൾ ജില്ലയിൽ ആരംഭിച്ചു. ഒപ്പം നിക്ഷേപവും ജോലി സാധ്യതകളും സമാന്തരമായി വർധിച്ചു. 2021-22 സാമ്പത്തിക വർഷം 220 സംരംഭങ്ങൾ തുടങ്ങിയ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ ജില്ലയിൽ 3175 സംരംഭങ്ങളാണ് ആരംഭിച്ചത്.