This Content Is Only For Subscribers
ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു
6200 കിലോമീറ്റർ ഉയരത്തിൽ പോയ മിസൈൽ 1080 കിലോമീറ്റർ സഞ്ചരിച്ചു
സോൾ : ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു. 6200 കിലോമീറ്റർ ഉയരത്തിൽ പോയ മിസൈൽ 1080 കിലോമീറ്റർ സഞ്ചരിച്ചു. ജപ്പാന്റെ സമുദ്രാതിർത്തിയോടു ചേർന്നാണു 71 മിനിറ്റിനുശേഷം പതിച്ചത്. ജപ്പാന്റെ സമുദ്രാതിർത്തിയിൽ എത്താതിരിക്കാനാണ് ഉയരം കൂട്ടി വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയ സൈന്യം വിലയിരുത്തി. മിസൈൽ പരീക്ഷണത്തെ യുഎസും ജപ്പാനും അപലപിച്ചു.