‘ലവ് ജിഹാദിനെകുറിച്ച് ഇന്നാട്ടിൽ ഏറ്റവുമാദ്യം പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാവായ വി.എസ്. അച്യുതാനന്ദനാണ് : ബൽറാം

Date:

പാലക്കാട് : ‘ലവ് ജിഹാദി’ന്റെ കേരളത്തിലെ പ്രധാന നിർമാതാക്കൾ സിപിഎം ആണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ദുരുദ്ദേശ്യ വിവാഹങ്ങളിലൂടെ കേരളത്തെ ഒരു മുസ്‌ലിം ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്നാട്ടിൽ ഏറ്റവുമാദ്യം പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാവായ വി.എസ്. അച്യുതാനന്ദനാണ്. 2010ൽ ഇക്കാര്യം പറയുന്ന സമയത്ത് അച്യുതാനന്ദൻ കേവലം പാർട്ടി നേതാവ് മാത്രമായിരുന്നില്ല, കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്നു.

കോഴിക്കോട് കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബൽറാമിന്റെ പ്രതികരണം.

‘ലവ് ജിഹാദ്’ എന്ന വാക്കുകൊണ്ട് എന്താണോ സംഘപരിവാർ വിവക്ഷിക്കുന്നത് അത് കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്ന് സിപിഎമ്മും അംഗീകരിക്കുന്നുവെന്ന് മാത്രമല്ല, അത് സിപിഎമ്മിന്റെ പാർട്ടി രേഖകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അത് പാർട്ടി തലത്തിൽ സർക്കുലേറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൃത്യമായി വിശദീകരിക്കുന്നുണ്ട്. കേവലം നാക്കുപിഴയല്ല എന്നുറപ്പ്, കാരണം മാധ്യമപ്രവർത്തകൻ പ്രത്യേകം എടുത്തു ചോദിക്കുമ്പോഴെല്ലാം ഈ പാർട്ടി രേഖകളുടെ കാര്യം അദ്ദേഹം ആവർത്തിക്കുന്നുണ്ട്.

ഇങ്ങനെ ‘ലവ് ജിഹാദി’ന്റെ കാര്യം സിപിഎം പാർട്ടി രേഖകളിലുണ്ടെന്ന് നേരത്തേയും വാർത്തകൾ

വന്നിട്ടുണ്ടെങ്കിലും അത് വലിയ ചർച്ചയാകാതെ പോയി എന്നതാണ് യാഥാർത്ഥ്യം.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ സിപിഎം പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലേക്ക് പോകുന്നതിന് മുമ്പുതന്നെ പാർട്ടി അംഗങ്ങൾക്ക് വിതരണം ചെയ്ത രേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ പറയുന്നുണ്ട്. അതായത് ഇക്കഴിഞ്ഞ ദിവസം കണ്ണൂരിൽ ആർപ്പും വിളിയുമായി കൊടിയിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി സമ്മേളനത്തിന്റെ ഓരോ തലങ്ങളിലും ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നർത്ഥം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...